Saturday 2 January 2010

ക്രിസ്മസ് - ന്യൂ ഇയര്‍ പ്രമാണിച്ച് കുടിച്ചു തീര്‍ത്ത കുപ്പികള്‍....

ക്രിസ്മസ് കോട്ട
Aquavit dansk snaps- 1
Beer - 30-35 (കൃത്യം എണ്ണം ഓര്‍മയില്ല)
Tequila silver- 1
Tequila golden- 1
Captain Morgan RUM- 1
Martini bianco- 1
Jagermeister- 1
French red wine (good quality)- 3
Cilian red wine ചാത്തന്‍- 2

New year കോട്ട
French red wine (good quality)- 3
Malibou coconut rum- 1
പലവക - 2-3
beer- കണക്കില്ല
തുടരും....

Jule Frokost (ക്രിസ്മസ് ലഞ്ച്)

ഡിസംബര്‍ 18 എന്നെ സംബന്ധിച്ച് ഒരു വലിയ ദിവസം ആണ്. ഈ ദിവസം ആണ് ഓഫീസിലെ ക്രിസ്മസ് പാര്‍ട്ടി. പ്രായബെധമാന്യേയ് സ്ത്രീ പുരുഷ ഭേധമന്യേ എല്ലാവരും കള്ള് കുടിച്ചു മദിച്ചു മത്തുപിടിച്ച് കൂത്താടുന്ന ദിവസം. ഇന്നലെ ജോലിക്ക് കയറിവന്മാര്‍ ഇതൊക്കെ കണ്ടു മിഴിച്ചു നിക്കുമ്പോള്‍, അറുപതും, എഴുപതും ആയ പല്ല് കൊഴിഞ്ഞ ശാസ്ത്ര സിംഹങ്ങള്‍ ഇരുപതു കാരികാളായ സെക്രട്ടറി പീസുകളെ എടുത്തു പൊക്കി tango കളിയ്ക്കാന്‍ ശ്രമിക്കുന്നു. എന്റെ മൂന്നാമത്തെ ക്രിസ്മസ് പാര്‍ട്ടി ആണ് ഇവിടെ. സത്യത്തില്‍, പാരീസില്‍ നിന്നും ഡിസംബര്‍ 18 ഇന് തിരിച്ചു കോപെന്ഹഗേനിലേക്ക് വന്നതിനുള്ളില്‍ ഉള്ള ചെതോവികാരവും ഇത് തന്നെ. ഡാനിഷ് ക്രിസ്മസ് ലഞ്ച് തുടങ്ങുന്നത് ഉച്ചക്ക് 12:30 ഇനാണ്. തീരുമ്പോള്‍ രാത്രി 12 മണിയാകും. വായില്‍ വക്കാന്‍ കൊള്ളില്ലാത്ത ഭക്ഷണവും, മദ്യവും. പച്ച മീന്‍ കറുത്ത ബ്രെടിന്റെ മുകളില്‍ വച്ച് കത്തിയും മുള്ളും കൊണ്ട് തിന്നണം. കൂടാതെ പൊട്ടറ്റോ സ്നാപ്സ്‌ അഞ്ചു മിനുട്ട് കൂടുമ്പോ ഓരോന്ന് കീറണം. ഏകദേശം ഒരു 5 മണിയോടെ എത്ര വല്യ കുടിയന്‍ ആണെങ്കിലും നല്ല "സെറ്റ്" ആവും. പിന്നെ എന്തും ആവാം. 5 മണി കഴിഞ്ഞു നമ്മള്‍ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നൊന്നും ആരും ഓര്തരിക്കൂല്ല. 4 മക്കളുടെ തന്ത ആയ ഒരുത്തന്‍ കൂടെ ജോലി ചെയ്യുന്ന ഒരുത്തിയെ എല്ലാരുടെയും മുമ്പില്‍ വച്ച് സധൈര്യം ഉമ്മ വക്കുന്നു, അവിടെയും ഇവിടെയും തൊടുന്നു, ഞെക്കുന്നു..ആഹ്...യെവന്റെ ഒക്കെ ടൈം അല്ലാതെ എന്ത് പറയാന്‍. എല്ലാത്തിനും കാരണക്കാരന്‍ അകത്തു കത്തുന്ന മദ്യം അല്ലെ. പാവം സായിപ്പു. ഒന്നും വേണം എന്ന് വച്ചിട്ടല്ല. ഇ കാര്യത്തില്‍, എനിക്ക് സായിപ്പിനോട്‌ ബഹുമാനം ആണ്. നമ്മുടെ നാട്ടില്‍ രണ്ടെണ്ണം അടിച്ചു ഒരു പെണ്ണിനെ കേറി പിടിച്ചാല്‍, പിന്നെ അവന്റെ ജീവിതം അതോടെ നായ നക്കി. കള്ള് കുടിച്ചു നാട് റോഡില്‍ വാള് വച്ചാല്‍, പോലീസ് പിടിക്കും, കീശ കാലിആകും. മാനനഷ്ടം അല്ലാതെ വേറെ മെച്ചം ഒന്നും ഉണ്ടാവില്ല. എന്നാല്‍ സായിപ്പിന്റെ നാട്ടില്‍, കള്ള് കുടിച്ചാല്‍ എന്തും ആവാം. ബസില്‍ വാള് വക്കാം, പെണ്ണുങ്ങളെ കമന്റ്‌ അടിക്കാം, വഴിയില്‍ കിടന്നു തുള്ളാം, ഉറങ്ങാം, സമാധിയാവാം. ആരും ഒന്നും പറയൂല്ല. എന്താ കാരണം??? ഇതെല്ലം കാണിക്കുന്നത് മദ്യം ആണ് മനുഷ്യന്‍ അല്ല എന്ന് തിരിച്ചറിയാന്‍ ഉള്ള ബോധം സായിപ്പിന് ഉണ്ട്. ഇ അവസ്ഥ നമ്മുടെ നാട്ടിലും വരണം എന്നാണ് എന്റെ ആഗ്രഹം. നമ്മുടെ അമ്മ പെങ്ങന്മാര്‍ക്കും രണ്ടെണ്ണം അടിച്ചു നടു റോഡില്‍ വാള്വെക്കാന്‍ ആഗ്രഹം ഉണ്ടാകില്ലേ? കുടിയന്മാര്‍ക്കും വേണ്ടേ അല്പം സ്വാതന്ത്രം? പോലീസിനെ പേടിക്കാതെ ഒരു ബിയറും കുപ്പി പിടിച്ചു ഏറണാകുളം മറൈന്‍ ഡ്രൈവിലൂടെ നടക്കുന്നത് സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. എന്നാണാവോ അത് സഫലം ആകുക.

നാടിനോടും, മനുഷ്യനോടും ഒപ്പം മനുഷ്യന്റെ പൌരബോധവും, പൌരധര്‍മവും വളര്‍ന്നാല്‍ മാത്രമേ നാട് നന്നാവുകയുള്ളൂ. മദ്യപാനം നല്ല ശീലമല്ല. എന്നാല്‍ അതൊട്ട്‌ ഇല്ലാതാക്കാന്‍ മനുഷ്യന് സ്വയം കഴിയുകയുമില്ല എന്നുള്ള കാര്യം നമ്മള്‍ സ്വയം തെളിയിച്ചതാണ്. എന്നാല്‍, മദ്യപാനം കൊണ്ട് ഉണ്ടാവുന്ന ദുരിതങ്ങള്‍, പൊതു പ്രശ്നങ്ങള്‍ എന്നിവ ഒരു പരിധി വരെ എങ്കിലും ഇല്ലാതാക്കാന്‍ നമ്മുടെ സമൂഹം അല്പം കൂടി തുറന്ന ഒരു സമീപനം ഇതിനോട് സ്വീകരിക്കണം എന്ന് എനിക്ക് തോന്നുന്നു. തുണി ഇല്ലാതെ റോഡില്‍ കുടിച്ചു തുളളിയാലും, മിക്ക സായിപ്പന്മാരും, രണ്ടാമത്തെ ബിയര്‍ കഴിഞ്ഞാല്‍ സ്ടീര്‍ റിംഗ് കയ്യോണ്ട് തൊടില്ല. എന്നാല്‍ നമ്മുടെ നാട്ടിലോ?? രണ്ടെണ്ണം അകത്തു ചെല്ലുംബോഴാണ് വണ്ടി ഓടിക്കാന്‍ തോന്നുക പലര്‍ക്കും. മറ്റു പല സാധനങ്ങളെയും പോലെ, മദ്യം ജീവിതാസ്വാദനതിന്റെ ഒരു ഭാഗം ആണ് പലര്‍ക്കും. അതിനെ ജീവിതത്തെ നശിപ്പികാനുള്ള ഒരു ഒറ്റമൂലിയാക്കുന്നത്, ഈ ശീലത്തെ ഫലപ്രദമായി എങ്ങിനെ ഉപയോഗിക്കാം എന്ന അറിവിന്റെ ഇല്ലായ്മ ആണ്. ഈ ശീലതോടുള്ള ഒരു തുറന്ന സമീപനം മാത്രമാണ് അതിനുള്ള ഒരു പോംവഴി.

ചീര്‍സ്...

Wednesday 23 December 2009

ഗണപതിക്ക്‌

ബ്ലോഗ്‌ വായിക്കാന്‍ എത്തിയ നല്ലവരും കേട്ടവരും സുഹൃത്തുക്കളും ശത്രുക്കളും പണ്ധീതരും പാമരരും മലയാളികളും NRI കളും ആയ എല്ലാ സമയം കൊല്ലികള്‍ക്കും കീയ്ബോര്‍ദീയം എന്ന എന്റെ ഇ പുതിയ ബ്ലോഗിലേക്ക് സ്വാഗതം. സത്യത്തില്‍ ശുദ്ധമായ ഭാഷാ പ്രേമം കൊണ്ടൊന്നും അല്ലെങ്കിലും, ശുദ്ധമായ അസൂയ അല്ലെങ്കില്‍ കുശുമ്പ് അതും അല്ലങ്കില്‍ ശുദ്ധ കണ്ണ് കടി മൂലം ആണ് ഞാന്‍ ഇ പണി തുടങ്ങി വച്ചിരിക്കുന്നത്...
മലയാളത്തില്‍ എഴുതിയ ആകെ രണ്ടേ രണ്ടു ബ്ലോഗേ ഈ ഉള്ളവന് ‍വായിച്ചറിഞ്ഞിട്ടുള്ളൂ, അതും കഴിഞ്ഞ രണ്ടു മാസകാലതിനുള്ളില് മാത്രം. ഇരുപത്തിനാല് മണികൂറും ശാസ്ത്ര ലോകത്തെ ഉള്ളം കയ്യില്‍ ഇട്ടു അമ്മാനമാടുന്നു എന്ന് തോന്നിക്കും വിധം skype ഇലും, ഗൂഗിള്‍ talkilum , facebook ഇലും ബിസി സ്റ്റാറ്റസ് കാണിച്ചു ഗംഭീരന്‍ സ്റ്റാറ്റസ് അപ്ടേറ്റ്സും പോസ്റ്റ്‌ ചെയ്തു പണിയൊന്നുമില്ലാതെ ചൊറിഞ്ഞ്‌ കുത്തി വായില്‍ നോക്കി മാനം നോക്കി ഇരിക്കുന്ന എന്റെ ഭാഷാ സ്നേഹിയായ ഒരു നല്ല സുഹൃത്തിനി ( പെണ്ണായത് കൊണ്ട് 'സുഹൃത്തിനി' ഏന് ഞാന്‍ എഴുത്തും.. ചോദിയ്ക്കാന്‍ ഏതവനാ ധൈര്യം എന്ന് കാണട്ടെ) എനിക്ക് ഫോര്‍വേഡ് ചെയ്തു തന്ന ഒരു ലിങ്കില്‍ ആണ് എന്റെ ഈ നാട്ടപ്രാന്തിന്റെ തുടക്കം. മേല്‍ പറഞ്ഞ പോലെ ആ ബ്ലോഗുകള്‍ വായിച്ചു തുടങ്ങിയ ഈയുള്ളവന്‍ അത് എഴുതി വച്ച് നെറ്റില്‍ കേറ്റി നാട്ടുകാരെ കൊണ്ട് വായിപ്പിച്ചു കയ്യടി നേടി വിഖ്യാഥമായ ബോഗ് സിംഹാസനങ്ങളില്‍ ഞെളിഞ്ഞിരിക്കുന്ന ചില മലയാളി ബ്ലോഗ്‌ മന്നന്മാരോട് സ്വാഭാവികമായും ഒരു ശുദ്ധ മലയാളിക്ക് തോന്നാവുന്ന കണ്ണ് എരിച്ചിലിന്റെ ബാക്കിപത്രം മാത്രം ആണ് ഇ കുത്തികുറി . വായിക്കിന്‍ ആഹ്ലാദിപ്പിന്‍ അര്‍മാദിപ്പിന് .